ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കും
Tuesday, July 23, 2019 9:44 PM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. മ​ഴ ക​ന​ത്ത​തോ​ടെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ വ​നം​വ​കു​പ്പി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നേ​ര്യ​മം​ഗ​ലം പാ​ലം​മു​ത​ൽ വാ​ള​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ 45 മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വാ​ള​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​രു​ത്, ഈ​യ​ൽ​വാ​ക, ഇ​രു​ള്, ച​ട​ച്ചി തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം അ​ടി​മാ​ലി​യി​ൽ ന​ട​ന്ന ജി​ല്ലാ ലീ​ഗ​ൽ അ​ദാ​ല​ത്തി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ന​യാ​യ ജ​സ്റ്റി​ൻ കു​ള​ങ്ങ​ര ജി​ല്ലാ ജ​ഡ്ജി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മു​ന്പ് ചീ​യ​പ്പാ​റ ദു​ര​ന്ത​ത്തെ​തു​ട​ർ​ന്ന് അ​ടി​മാ​ലി​യി​ലെ​ത്തി​യ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​രും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കു​ന്പോ​ഴും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​നം​വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​കൊ​ണ്ടി​രു​ന്നി​ല്ല.

ഇ​ത്ത​വ​ണ മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​രം​മു​റി​ക്കാ​ൻ ക​ള​ക്ട​ർ വ​നം​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.