വെ​ള്ള​ത്തൂ​വ​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, July 23, 2019 9:46 PM IST
അ​ടി​മാ​ലി: വെ​ള്ള​ത്തൂ​വ​ൽ സ​ർ​ക്കാ​ർ ഹൈ​സ്കൂ​ളി​ന്‍റെ​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​സ്ഥ​ല​ത്ത് ഏ​കോ​പി​പ്പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം. ഹൈ​റേ​ഞ്ചി​ലെ​ത​ന്നെ ആ​ദ്യ​കാ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വെ​ള്ള​ത്തൂ​വ​ൽ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലാ​യി 500-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്.
എ​ന്നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​കി​ട​ക്കു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ വി​ദ്യാ​ല​യ​ത്തി​ന്‍റെ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ഒ​ന്നു​മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ ക്ലാ​സു​ക​ളെ ഒ​രു പ്ര​ഥ​മാ​ധ്യാ​പ​ക​നു​കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ആ​ലോ​ച​ന​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ലി​ലെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഈ ​ഏ​കോ​പ​നം വേ​ണ​മെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
1951-ൽ ​ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളാ​യി​രു​ന്നു വെ​ള്ള​ത്തൂ​വ​ലി​ൽ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ഹൈ​സ്കൂ​ൾ ആ​രം​ഭി​ക്കു​ക​യും 1997-ൽ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ല​യ​ത്തി​നു സ്വ​ന്ത​മാ​യു​ള്ള എ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ എ​ല്ലാം സ്ഥി​തി ചെ​യ്യു​ന്ന​തെ​ങ്കി​ലും ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​വും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​വും ത​മ്മി​ൽ ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്.
സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​ത്താ​യി​രു​ന്നു നാ​ലാം ക്ലാ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ക്ര​മീ​ക​രിു​ച്ചു. പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച് എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​രി​ട​ത്താ​ക്ക​ണ​മെ​ന്നാ​ണ് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​യ​രു​ന്ന ആ​വ​ശ്യം.