തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മൊ​ട്ടു​സൂ​ചി പു​റ​ത്തെ​ടു​ത്തു
Tuesday, July 23, 2019 9:46 PM IST
അ​ടി​മാ​ലി: ഇരുപത്തിനാലുകാ​രി​യു​ടെ തൊ​ണ്ട​യി​ൽ കുടുങ്ങിയ മൂന്നര സെന്‍റിമീറ്റർ നീളമുള്ള മൊട്ടുസൂചി അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പു​റ​ത്തെ​ടു​ത്തു.ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ത​മി​ന്‍റെ ഭാ​ര്യ സ്നോ​ഫ​റി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് മൂ​ന്ന​ര സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള മൊ​ട്ടു​സൂ​ചി കു​ടു​ങ്ങി​യ​ത്.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ത​മി​നും സ​നോ​ഫ​റും തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നാ​ർ രാ​ജ​മ​ല​യി​ലെ​ത്തി. വി​ശ്ര​മ​വേ​ള​യി​ൽ സ്നോ​ഫ​ർ ത​ല​യി​ൽ ചു​റ്റി​യി​രു​ന്ന പ​ർ​ദ അ​ഴി​ക്കു​ക​യും പ​ർ​ദ​യി​ൽ കു​ത്തി​യി​രു​ന്ന മൊ​ട്ടു​സൂ​ചി ഉൗ​രി ക​ടി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി സ്നോ​ഫ​ർ മൊ​ട്ടു​സൂ​ചി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു.
ഉ​ട​ൻ​ത​ന്നെ യു​വ​തി​യെ മൂ​ന്നാ​റി​ലെ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​ക​ത്സ ന​ൽ​കി​യ​ശേ​ഷം സ്നോ​ഫ​റി​നെ അ​ടി​മാ​ലി മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ യു​വ​തി​ക്ക് സം​സാ​രി​ക്കാ​ൻ​പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് വി​ജ​യ​ക​ര​മാ​യി സൂ​ചി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ൻ​ഡോ​സ്കോ​പ്പി​ക്ക് നേ​തൃ​ത്വം​ന​ൽ​കി​യ ഡോ. ​പ​ന്പാ​വ​തി പ​റ​ഞ്ഞു. ചി​ക​ത്സ​ക്കു​ശേ​ഷം യു​വ​തി​യും ഭ​ർ​ത്താ​വും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.