രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​മ​ര​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു
Tuesday, July 23, 2019 9:46 PM IST
പീ​രു​മേ​ട്: രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ചി​ട്ട് ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ൾ ബാ​ക്കി​യാ​കു​ന്ന​ത് ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ൾ. പോ​ലീ​സ് ഉ​ന്ന​ത​ർ​ക്കു​നേ​രെ ആ​രോ​പ​ണ​ത്തി​ന്‍റെ ചൂ​ണ്ടു​വി​ര​ൽ നീ​ണ്ട​പ്പോ​ൾ അ​ന്വേ​ഷ​ണം ദി​ശ​മാ​റു​ക​യാ​ണോ?. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​തി​ക്രൂ​ര​മാ​യി ഉ​രു​ട്ടി​ക്കൊ​ന്ന​തി​ന്‍റെ കാ​ര​ണം അ​വ്യ​ക്ത​മാ​യി തു​ട​രു​ന്നു. പോ​ലീ​സ് സേ​ന​യെ ആ​കെ ഉ​ല​ച്ച സം​ഭ​വ​ത്തി​ൽ രാ​ജ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​നു 16 ല​ക്ഷം രൂ​പ​യും ഭാ​ര്യ​ക്കു സ​ർ​ക്കാ​ർ ജോ​ലി​യും വാ​ഗ്ദാ​നം​ചെ​യ്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും ത​ടി​ത​പ്പി. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യെ ഉ​രു​ട്ടി​ക്കൊ​ല്ലാ​ൻ മാ​ത്രം പോ​ലീ​സി​നെ ചൊ​ടി​പ്പി​ച്ച​തെ​ന്താ​ണെ​ന്നോ, പി​ന്നി​ൽ സ​മ്മ​ർ​ദ​മാ​ണോ​യെ​ന്നോ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
അ​വ​സാ​ന നാ​ലു​പ​ക​ലു​ക​ളും മൂ​ന്നു​രാ​ത്രി​യും രാ​ജ്കു​മാ​ർ ക​ഴി​ഞ്ഞി​രു​ന്ന പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കേ​സി​ലു​ള്ള പ​ങ്ക് ഇ​നി​യും വ്യ​ക്ത​മ​ല്ല. ഇ​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നു​വേ​ണം ക​രു​താ​ൻ. ജു​ഡീ​ഷ്യ​ൽ ക​മ്മി​ഷ​ൻ കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ജ​യി​ലി​ൽ രാ​ജ്കു​മാ​റി​നു മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. എ​ന്നാ​ൽ സ​ഹ​ത​ട​വു​കാ​രാ​യ സു​നി​ലും ചെ​ങ്ക​ര സ്വ​ദേ​ശി ക​ണ്ണ​നും രാ​ജ്കു​മാ​റി​നു ജ​യി​ലി​ൽ മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​യി​ൽ​പു​ള്ളി​യു​ടെ സാ​ക്ഷി​മൊ​ഴി പ​രി​ഗ​ണി​ക്കു​മോ​യെ​ന്നു ക​ണ്ട​റി​യ​ണം.
ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​നും ഇ​തേ നി​ഗ​മ​ന​മാ​ണ്. മു​റി​വു​ക​ളു​ടെ പ​ഴ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ മ​ർ​ദ​ന​മേ​റ്റ​ത് എ​വി​ടെ​നി​ന്നെ​ന്ന് ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ജ​യി​ൽ ഡി​ജി​പി. അ​തേ​സ​മ​യം ജ​യി​ലി​ൽ രാ​ജ്കു​മാ​റി​ന് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​ത​വ​ണ എ​ത്തി​ച്ച് ആ​റു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യും ഡി​ജി​പി​ക്ക് ബോ​ധ്യ​പ്പെ​ട്ടു.
പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന ന്യു​മോ​ണി​യ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​സു​ഖ​മ​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​റു വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചി​ട്ടും കി​ട​ത്തി​ചി​കി​ത്സി​ക്കാ​ൻ ത​ക്ക​താ​യ കാ​ര​ണം രാ​ജ്കു​മാ​റി​ൽ ക​ണ്ട​തു​മി​ല്ല. ജൂ​ണ്‍ 18-ന് ​പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രാ​ജ്കു​മാ​റി​നെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റും ന്യു​മോ​ണി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ക​മ്മി​ഷ​നു മൊ​ഴി​ന​ൽ​കി. ജു​ഡീ​ഷ്യ​ൽ ക​മ്മി​ഷ​ൻ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പാ​ളി​ച്ച​ക​ളു​ണ്ടാ​യ​താ​യി വ്യ​ക്ത​മാ​ണ്. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ​യും ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്തി​ട്ടി​ല്ല.
രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്പോ​ൾ രാ​ജ്കു​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ശാ​ലി​നി​ക്കും മ​ഞ്ജു​വി​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.
പ്ര​തി​ക​ളെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നു വി​ധേ​യ​രാ​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ത്? വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശി​ക്കാ​തെ ഇ​ടു​ക്കി മ​ജി​സ്ട്രേ​റ്റ് രാ​ജ്കു​മാ​റി​നെ റി​മാ​ൻ​ഡു​ചെ​യ്യാ​നു​ള്ള കാ​ര​ണം? നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ത്ത​തെ​ന്ത്? സ്ട്രെ​ച്ച​റി​ൽ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ എ​ത്തി​ച്ച പ്ര​തി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ കാ​ര​ണം? തു​ട​ങ്ങി​യ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​കു​ന്പോ​ൾ പി​ടി​യി​ലാ​യ നാ​ലു പോ​ലീ​സു​കാ​രെ​കൂ​ടാ​തെ ഉ​ന്ന​ത സ്വാ​ധീ​ന​വും തെ​ളി​വു​ന​ശി​പ്പി​ക്ക​ലും കേ​സി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി വേ​ണം ക​രു​താ​ൻ.