പു​തി​യ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​ന​യം ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​ത്: ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Wednesday, August 21, 2019 10:11 PM IST
ക​രി​ന്പ​ൻ: കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മാ​റ്റം ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഡോ. ​ക​സ്തൂ​രി രം​ഗ​ൻ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ ജ​നാ​ധി​പ​ത്യ - മ​തേ​ത​ര​ത്വ ശൈ​ലി​ക​ൾ​ക്ക് യോ​ജി​ച്ച​ത​ല്ല. ശി​പാ​ർ​ശ ഭാ​ര​ത​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ​യും മ​തേ​ത​ര​ത്വ​മൂ​ല്യ​ങ്ങ​ളെ​യും വി​ല​മ​തി​ക്കാ​ത്ത​താ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ തി​ര​സ്ക്ക​രി​ക്കു​ന്ന​താ​ണെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ വി​ല​യി​രു​ത്തി. പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ സം​ബ​ന്ധി​ച്ച് ക​സ്തൂ​രി​രം​ഗ​ൻ സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്പ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വി​ഭാ​ഗ​ങ്ങ​ളോ​ടും സ​മു​ദാ​യ​ങ്ങ​ളു​മാ​യും ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​ത്ര​മേ ന​ട​പ്പാ​ക്കാ​വൂ​യെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ആ​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഖേ​ദ​ക​ര​മാ​ണ്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​ടെ പേ​രി​ൽ ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ൻ​വേ​ണ്ടി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ പ​രി​സ്ഥി​തി​ക്ക് ദേ​ഷം വ​രു​ത്തു​ന്ന​വ​രാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
1964-ലെ ​പ​ട്ട​യ വ്യ​വ​സ്ഥ​യി​ൽ വ​ന്നി​രി​ക്കു​ന്ന​തും ബി​ൽ​ഡിം​ഗ് റെ​ഗു​ല​റൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​തു​മാ​യ പു​തി​യ വ്യ​വ​സ്ഥ​ക​ൾ ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന​താ​ണെ​ന്നും ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്കും പ​ട്ട​യ​ഭൂ​മി​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ങ്ങ​ളു​ൾ​പ്പെ​ടെ മ​റ്റു നി​ർ​മി​തി​ക​ൾ​ക്കും ത​ട​സ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി​യി​ൽ കൂ​ടി​യ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ് ക്ലാ​സി​നു​നേ​തൃ​ത്വം ന​ൽ​കി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​നോ​യി മ​ഠ​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​വി. ലൂ​ക്ക കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.