ജി​ല്ലാ ജൂ​നി​യ​ർ അ​ത് ല​റ്റി​ക് മീ​റ്റ്
Sunday, September 15, 2019 10:35 PM IST
ക​ട്ട​പ്പ​ന: ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച ജി​ല്ലാ ജൂ​നി​യ​ർ അ​ത് ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് 19, 20 തീ​യ​തി​ക​ളി​ൽ കാ​ൽ​വ​രി​മൗ​ണ്ട് കാ​ൽ​വ​രി ഹൈ​സ്കൂ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. 19-ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ. 9.30 ന് ​ജി​ല്ലാ അ​ത്ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ൽ​വ​രി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ, കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു ക​ല്ലു​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 20-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പാ​ലം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.