യുപി വിഭാഗം കെട്ടിടത്തിന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​നവും
Monday, September 16, 2019 10:30 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു​പി ബ്ലോ​ക്കി​ന്‍റെ വെ​ഞ്ച​രി​പ്പും എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ച​ക​പ്പു​ര, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബ്ലോ​ക്കി​ലെ ന​വീ​ക​രി​ച്ച സ​യ​ൻ​സ് ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ന​ട​ക്കും.
പൊ​തു​സ​മ്മേ​ള​നം കോ​ർപറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​നു​മോ​ദ​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മോ​ളി ഡൊ​മി​നി​ക്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​ഇ. വ​ർ​ക്കി, ഫാ. ​ജോ​സ​ഫ് ക​ല്ലൂ​പ​റ​ന്പ​ത്ത്, ഫാ. ​ബൈ​ജു പ​ടി​ഞ്ഞാ​റേ​പ്പ​റ​ന്പി​ൽ, വി​നോ​ജി സി.​ജെ., ഗേ​സി​ക്കു​ട്ടി ജോ​ൺ, അ​നി​ത​മ്മ എ​ബ്ര​ഹാം, ബി​നു താ​ഴ​ത്തു​വീ​ട്ടി​ൽ, റെ​ജി​മോ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ന​ല്ലൂ​ർ​കാ​ലാ​യി​ൽ​പ​റ​ന്പി​ൽ സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ന​ന്ദി​യും പ​റ‍​യും.