ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പ്
Thursday, September 19, 2019 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ വ്യ​ക്തി​ത്വ വി​ക​സ​ന, ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ന ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ദ്വി​ദി​ന റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് 21, 22 തീ​യ​തി​ക​ളി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും.​
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ 21ന് ​രാ​വി​ലെ 9.30ന് ​ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, പ്ര​തി​ഭ​ക​ളു​മാ​യി സം​വ​ദി​ക്ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ക്യാ​ന്പി​ൽ ന​ട​ത്തും.
ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴ് ദി​വ​സ​ത്തെ പ്രോ​ഗ്രാ​മി​ൽ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.