അ​ഞ്ജ​ന​യും റി​ജു​വും ന​ടീ​ന​ട​ൻ​മാ​ർ
Wednesday, November 20, 2019 10:18 PM IST
ക​ട്ട​പ്പ​ന: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ മി​ക​ച്ച ന​ട​നാ​യി റി​ജോ ജോ​സും ന​ടി​യാ​യി അ​ഞ്ജ​ന ജോ​ഷി​യും. കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ 10 അം​ഗ സം​ഘം അ​വ​ത​രി​പ്പി​ച്ച തു​ന്ന​ൽ എ​ന്ന നാ​ട​ക​ത്തി​ലാ​ണ് ഇ​രു​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.
ന​ൻ​മ​യും സ​മാ​ധാ​ന​വും തു​ന്നി​ച്ചേ​ർ​ക്കു​ന്ന ക​ഥ​യി​ലെ നാ​യി​കാ നാ​യ​ക​ൻ​മാ​രാ​യു​രു​ന്നു ഇ​രു​വ​രും. കൊ​ച്ചു​കൃ​ഷ്ണ​നും സു​മി​ത്ര​യു​മാ​യി​രു​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ. യൂ ​ടൂ​ബി​ലൂ​ടെ നാ​ട​കം പ​ഠി​ച്ചെ​ടു​ത്ത് സ്വ​ന്ത​മാ​യി സം​വി​ധാ​നം​ചെ​യ്താ​ണ് സ്കൂ​ൾ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. സ്റ്റേ​ജി​ൽ ഏ​ഴു​പേ​രും പി​ന്ന​ണി​യി​ൽ മൂ​ന്നു​പേ​രും പ്ര​വ​ർ​ത്തി​ച്ചു.

ച​ടു​ലം, ന​യ​നാ​ന​ന്ദം;
നൃ​ത്ത​വേ​ദി ആ​സ്വാ​ദ്യ​ക​രം

ക​ട്ട​പ്പ​ന: ദ്രു​ത​താ​ള​ത്തി​ൽ ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും ന​വ​ര​സ​ഭാ​വ​ങ്ങ​ളും​കൊ​ണ്ട് ആ​സ്വാ​ദ്യ​ക​ര​മാ​യി പ്ര​ധാ​ന വേ​ദി. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളി​ലെ ദേ​വീ​ദേ​വ​ൻ​മാ​രു​ടെ ക​ഥ​ക​ളും സാം​ശീ​ക​രി​ച്ച ഉ​പ​ക​ഥ​ക​ളു​മാ​യി​രു​ന്നു നൃ​ത്ത ഇ​ന​ങ്ങ​ൾ.
യു​പി​ത​ലം മു​ത​ൽ എ​ച്ച്എ​സ്എ​സ് വ​രെ​യു​ള്ള ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി ഇ​ന​ങ്ങ​ളാ​ണ് പ്ര​ധാ​ന വേ​ദി​യെ സ​ന്പ​ന്ന​മാ​ക്കി​യ​ത്. സ​ദ​സു​നി​റ​ഞ്ഞ് ആ​സ്വാ​ദ​ക​രും ഉ​ണ്ടാ​യി​രു​ന്നു.
സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം എ.​ഗ്രേ​ഡും ല​ഭി​ച്ചു. ക​ലാ​മ​ണ്ഡ​ലം ഷീ​ന ന​ന്പ്യാ​ർ, ആ​ർ.​എ​ൽ.​വി. മ​ദ​ൻ, ആ​ർ.​എ​ൽ.​വി. മീ​ര രാ​ഘ​വ​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.