റോ​ഡി​ൽ വീ​ണ്ടും കെ​ണി​യൊ​രു​ക്കി കു​ഴി
Thursday, December 5, 2019 10:28 PM IST
കാ​ഞ്ഞാ​ർ: തൊ​ടു​പു​ഴ - പു​ളി​യ​ൻ മ​ല സം​സ്ഥാ​ന പാ​ത​യി​ൽ കാ​ഞ്ഞാ​ർ- വാ​ഗ​മ​ണ്‍ ജം​ഗ്ഷ​ന് സ​മീ​പം വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്ത് കെ​ണി​യൊ​രു​ക്കി വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടു.
നി​ര​വ​ധി പ്രാ​വ​ശ്യം ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​രി​ക​യും പ്ര​തി​ഷേ​ധ​മു​യ​രു​ക​യും ചെ​യ്യു​ന്പോ​ൾ താ​ത്കാ​ലി​ക​മാ​യി കു​ഴി അ​ട​യ്ക്കും. വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടും. ഇ​ത് ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ അ​വ​സ്ഥ. തൊ​ട്ട​ടു​ത്ത് എ​ത്തു​ന്പോ​ൾ മാ​ത്ര​മേ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഈ ​കു​ഴി കാ​ണാ​ൻ സാ​ധി​ക്കൂ. വേ​ഗ​ത​യി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഈ ​കു​ഴി.​ഏ​റെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കു​ഴി നി​ക​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.