ജീ​വ​നി പ​ദ്ധ​തി
Saturday, January 18, 2020 11:07 PM IST
മ​റ​യൂ​ർ: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ജീ​വ​നി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ളി​ൽ ഹൈ​ബ്രീ​ഡ് വി​ത്തു​ക​ൾ ഒ​ഴി​വാ​ക്കി അ​ന്യം​നി​ന്നു​പോ​കു​ന്ന നാ​ട​ൻ വി​ത്തു​ക​ളു​ടെ കൃ​ഷി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ അ​നീ​ഷ് വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. 2021-ലെ ​വി​ഷു​വ​രെ നീ​ണ്ടു​നി​ല്ക്കു​ന്ന പ​ദ്ധ​തി​യി​ൽ നാ​ട​ൻ വി​ത്തു​ക​ൾ ജൈ​വ​രീ​തി​യി​ലൂ​ടെ കൃ​ഷി​ചെ​യ്ത് വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.