പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ൽ​കി
Wednesday, February 19, 2020 10:42 PM IST
നെ​ടു​ങ്ക​ണ്ടം: വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ’ജീ​വ​നി- ന​മ്മു​ടെ കൃ​ഷി, ന​മ്മു​ടെ ആ​രോ​ഗ്യം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പ് പ​ച്ച​ക്ക​റി വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം​ചെ​യ്തു. നെ​ടു​ങ്ക​ണ്ടം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ടി.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ഷീ​ൻ ജോ​ണ്‍​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, എം.​എ. സി​റാ​ജു​ദീ​ൻ, ജോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജീ​വ​നി പ​ദ്ധ​തി​പ്ര​കാ​രം 470 ദി​വ​സം​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ത​രി​ശു​നി​ല​ങ്ങ​ളി​ലും വി​ഷ​മു​ക്ത പ​ച്ച​ക്ക​റി​യും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ച വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി സ്വ​യം​പ​ര്യാ​പ്ത യ​ജ്ഞം 2021 വി​ഷു​വി​ന് സ​മാ​പി​ക്കും. സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ തു​ട​ങ്ങി പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ല​ഭ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ക, ന​ടീ​ൽ വ​സ്തു കൈ​മാ​റ്റ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക എ​ന്നി​വ​യും ന​ട​പ്പാ​ക്കും.