തെ​ങ്ങി​ൽ​നി​ന്നു വീ​ണ് കി​ട​പ്പി​ലാ​യ വ​യോ​ധി​ക​ന് സ​ഹാ​യ​വു​മാ​യി വാ​ഴ​വ​ര ഇ​ട​വ​ക
Monday, April 6, 2020 10:09 PM IST
ക​ട്ട​പ്പ​ന: തെ​ങ്ങി​ൽ​നി​ന്നു വീ​ണ് കി​ട​പ്പി​ലാ​യി ആ​രും തു​ണ​യി​ല്ലാ​തി​രു​ന്ന വാ​ഴ​വ​ര ചു​ക്ക​നാ​നി​യി​ൽ ജോ​ഷി തോ​മ​സി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക.
ഒ​രു​മാ​സം മു​ൻ​പാണ് തെ​ങ്ങു​ക​യ​റു​ന്ന​തി​നി​ടെ വീ​ണ് ജോ​ഷി കി​ട​പ്പി​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ക​ട്ട​പ്പ​ന താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജോ​ഷി​യെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ​വ​ര​യി​ലെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ൽ എ​ത്തി​ച്ച​തി​നു​ശേ​ഷം സ​ഹാ​യി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​കു​ക​യും ഭ​ക്ഷ​ണ​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​തെ​യും പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​ന്തം മു​റി​യി​ൽ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​യി.
ജോ​ഷി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ആ​റ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ത്തി​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സ​ഹാ​യം​കൊ​ണ്ടു​മാ​ത്രം ഇ​ദ്ദേ​ഹ​ത്തി​ന് മു​ൻ​പോ​ട്ടു​പോ​കു​വാ​ൻ ക​ഴി​യാ​ത്ത സ​ഹ​ച​ര്യ​മാ​ണ്. തു​ട​ർ​ചി​കി​ത്സ​യ്ക്കും മ​റ്റും കൂ​ടു​ത​ൽ പ​ണം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​ണ്. ജോ​ഷി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി സു​മ​ന​സു​ക​ൾ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണെ​ങ്കി​ൽ വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.