യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ച്ച് ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല: മാ​ത്യു സ്റ്റീ​ഫ​ൻ
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ:​അ​ഴി​മ​തി​യി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണം ന​ഷ്ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ യു​ഡി​എ​ഫി​നെയും നേ​താ​ക്കന്മാരെ​യും ആ​ക്ഷേ​പി​ച്ച് മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ.

ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളോ​ടു മു​ഖം തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​വാ​ശി​യും അ​ഹ​ങ്കാ​ര​വു​മാ​ണ് കോ​വി​ഡ് സ​മ​യ​ത്തും യു​ഡി​എ​ഫി​നെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്.​വി​ക​സ​ന​ത്തി​ന്‍റെ പേ​രുപ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്ക​രു​ത്.​ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് 5000 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്.​ യു​ഡി​എ​ഫി​നെ ആ​ക്ഷേ​പി​ച്ച് ര​ക്ഷ​പ്പെടാ​മെ​ന്ന ധാ​ര​ണ സ​ർ​ക്കാ​രി​നു വേ​ണ്ടെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ വ്യ​ക്ത​മാ​ക്കി.