കാ​ണാ​താ​യ വ​യോ​ധി​ക​നെ പൊ​ള്ളാ​ച്ചി​യി​ൽ ക​ണ്ടെ​ത്തി
Wednesday, May 1, 2024 7:08 AM IST
വാ​ഴ​ക്കു​ളം: കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചെ​ന്നൈ​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​യ്ക്ക് ട്രെ​യി​നി​ൽ പോ​കു​മ്പോ​ൾ കാ​ണാ​താ​യ വ​യോ​ധി​ക​നെ പൊ​ള്ളാ​ച്ചി​യി​ൽ ക​ണ്ടെ​ത്തി. വാ​ഴ​ക്കു​ളം ക​പ്യാ​രു​മ​ല​യി​ൽ കെ.​ജെ ഗ​ർ​വാ​സീ​സി​നെ (80) ആ​ണ് പൊ​ള്ളാ​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 27 ന് ​പു​ല​ർ​ച്ചെ പ​ന്ത്ര​ണ്ടോ​ടെ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​രി​ന് സ​മീ​പ​മു​ള്ള ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​വി​ലെ 10 വ​രെ​യും ഇ​യാ​ളെ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ പൊ​ള​ളാ​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഴ​ക്കു​ളം, മൂ​വാ​റ്റു​പു​ഴ എ​ന്ന വാ​ക്കു​ക​ൾ പ​റ​യു​ന്ന​തു കേ​ട്ട് മ​ല​യാ​ളം അ​റി​യാ​വു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ളാ​ച്ചി പോ​ലീ​സ് ഇ​ട​പെ​ട്ട് വാ​ഴ​ക്കു​ളം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പൊ​ള്ളാ​ച്ചി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്, മ​ല​യാ​ളം പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.