നവജാത ശിശുവിന്‍റെ കൊലപാതകം : യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ കേസ്
Friday, May 17, 2024 4:24 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി​ന​ഗ​റി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഫ്ളാ​റ്റി​ല്‍ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്തി​നെ​തി​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. സം​ഭ​വം ന​ട​ന്ന​ത് തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​യ​തി​നാ​ല്‍ സൗ​ത്ത് പോ​ലീ​സ്, കേ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സി​ന് കൈ​മാ​റി.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. താ​ന്‍ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന വി​വ​രം യു​വാ​വി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ യു​വാ​വ് പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി. ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​ത് തി​രി​ച്ച​റി​യാ​ന്‍ വൈ​കി​യെ​ന്നും അ​തി​നാ​ല്‍ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് പ​ന​മ്പി​ള്ളി​ന​ഗ​റി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നു മു​ന്നി​ലു​ള്ള റോ​ഡി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ ഫ്ളാ​റ്റു​ക​ളി​ലൊ​ന്നി​ല്‍ നി​ന്ന് താ​ഴേ​ക്ക് എ​റി​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചാം നി​ല​യി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​തി അ​റ​സ്റ്റി​ലാ​യ​ത്. പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ച യു​വ​തി കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.