അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം: സ്വ​പ്‌​നയ്ക്കെതി​രാ​യ കേ​സി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക്ക് സ്റ്റേ ​ഇ​ല്ല
Saturday, May 18, 2024 4:27 AM IST
കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്ക് സ്റ്റേ ​ഇ​ല്ല.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ്റ്റേ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും ജ​സ്റ്റീ​സ് വി​ജു ഏ​ബ്ര​ഹാം പ​രി​ഗ​ണി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഹ​ര്‍​ജി വീ​ണ്ടും 21ന് ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ന​യ​ത​ന്ത്ര ബാ​ഗ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ നി​ന്ന് പി​ന്മാ​റാ​ന്‍ വി​ജേ​ഷ് പി​ള​ള എ​ന്ന​യാ​ള്‍ വ​ഴി എം.​വി. ഗോ​വി​ന്ദ​ന്‍ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ച് 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നു​മാ​യി​രു​ന്നു സ്വ​പ്‌​ന​യു​ടെ ആ​രോ​പ​ണം.