നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ഗു​രു​ത​ര പ്ര​ശ്‌​ന​ം: പ്ര​തി​പ​ക്ഷം
Thursday, May 23, 2024 4:48 AM IST
കൊ​ച്ചി: നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ബേ​സ്‌​മെ​ന്‍റെ ഫ്‌​ളോ​റി​ല്‍ ഉ​പ്പ് വെ​ള്ളം ക​യ​റു​ന്ന​ത് ഗു​രു​ത​ര പ്ര​ശ്‌​ന​മാ​ണെ​ന്ന പ്ര​തി​പ​ക്ഷം. കെ​ട്ടി​ട​ത്തി​ന്‌ പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​തു​കൊ​ണ്ടാ​കാം ഇ​ത്ത​ര​ത്തി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത്. ഇ​ത് കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ​യും പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി എം.​ജി.​അ​രി​സ്‌​റ്റോ​ട്ടി​ലും​പ​റ​ഞ്ഞു.

വേ​ന​ല്‍ കാ​ല​ത്ത് പോ​ലും ആ​റ​ടി​യോ​ളം ഉ​പ്പു​വെ​ള്ളം ബേ​സ്‌​മെ​ന്‍റ ഫ്‌​ളോ​റി​ല്‍ ക​യ​റി​യി​ട്ടു​ണ്ട്. ഇ​ത്ര​യും ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​നം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഒ​ന്ന​ര ല​ക്ഷം സ്‌​ക്വ​യ​ര്‍​ഫീ​റ്റ് ടൈ​ല്‍ വ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ബേ​സ്‌​മെ​ന്റ് ഫ്‌​ലോ​റി​ല്‍​ ഉ​പ്പു​വെ​ള്ളം ക​യ​റു​മ്പോ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ സ്ട്ര​ക്ച​ര്‍ സ്‌​റ്റെ​ബി​ലി​റ്റി​യ്ക്ക് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ടോ​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യെ​ക്കൊ​ണ്ട്പ​രി​ശോ​ധി​ക്ക​ണം. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച​ശേ​ഷം മാ​ത്ര​മേ മ​റ്റു പ്ര​വ​ര്‍​ത്തി​ക​ള്‍​ക്ക് പ​ണം ചെ​ല​വ​ഴി​ക്കാ​വൂ എ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.