ഓ​ണം​കു​ളം-​ഊ​ട്ടി​മ​റ്റം പി​ഡ​ബ്യുഡി റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച; കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി റ​സി​ഡ​ന്‍റ്സ് അ​സോ.
Thursday, May 23, 2024 5:03 AM IST
പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ഓ​ണം​കു​ളം - ഊ​ട്ടി​മ​റ്റം പി​ഡ​ബ്യുഡി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണ​ന​യും അ​നാ​സ്ഥ​യും കാ​ണി​ക്കു​ന്ന​തി​നാ​ല്‍ കോ​ട​തി മു​ഖേ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ വെ​ങ്ങോ​ല സ്വാ​ശ്ര​യ മ​ല​യാ​ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പോ​ലും ന​ട​ത്താ​ത്ത​തി​നാ​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി കാ​ല്‍​ന​ട പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന സ്ഥി​തി​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യി​ല്‍ റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞ് കു​ള​ങ്ങ​ള്‍​ക്ക് സ​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്.