പെ​രി​യാ​റി​ലേ​ത് മാ​സ​പ്പ​ടി മ​ത്സ്യ​ക്കു​രു​തി: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Thursday, May 23, 2024 5:03 AM IST
കൊ​ച്ചി: പെ​രി​യാ​റി​ലേ​ത് മാ​സ​പ്പ​ടി വാ​ങ്ങി ന​ട​ത്തി​യ മ​ത്സ്യ​ക്കു​രു​തി​യാ​ണെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ​യും ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ​യും അ​നാ​സ്ഥ​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും അ​ഴി​മ​തി​യു​ടെ​യും ഫ​ല​മാ​ണി​ത്.

പെ​രി​യാ​റി​ലേ​ക്ക് അ​തി​മാ​ര​ക വി​ഷ​ങ്ങ​ള്‍ ഒ​ഴു​ക്കി​വി​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ച​ത്. ഇ​തി​ന് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗി​രി പ​റ​ഞ്ഞു.