പൊതുടാപ്പുകൾ അടച്ചതു മൂലം ജനം ദുരിതത്തിൽ
Friday, April 19, 2019 12:51 AM IST
പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ണി​യേ​ലി, കൊ​ച്ചു​പു​ര​ക്ക​ല്‍ ക​ട​വ് ഭാ​ഗ​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. ഇ​വി​ടെ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പൊ​തു​ടാ​പ്പു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും നി​റു​ത്ത​ലാ​ക്കി​യ​താ​ണ് കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത്.
ര​ണ്ട് വ​ര്‍​ഷം മു​മ്പ് വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 477 പൊ​തു​ടാ​പ്പു​ക​ളി​ല്‍ 344 എ​ണ്ണ​വുംഅടച്ചുപൂട്ടിയതാണ് ഇ​വി​ടെ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​വാ​ന്‍ കാ​ര​ണ​മാ​യത്.
വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത് അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്കു​മു​ള്ള പൊ​തു ടാ​പ്പു​ക​ള്‍ നി​റു​ത്ത​ലാ​ക്കി​യ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ശക്തമായ എ​തി​ർ​പ്പു​യ​രു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ല്‍​കി 25 ല​ക്ഷം രൂ​പ ചി​ല​വി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി മോ​ശം പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​തു​മൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു.
ചെ​റു​പ്പ​ക്കാ​ര്‍ ദൂ​രെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ളെ കു​ളി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് പ്രാ​യാ​ധി​ക്യം മൂ​ലം രോ​ഗം അ​ല​ട്ടു​ന്ന വൃ​ദ്ധ​രാ​ണ്. പ​ല​ർ​ക്കും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നാ​യി അ​ര​ക്കി​ലോ​മീ​റ്റ​റി​ലേ​റെ സ​ഞ്ച​രി​ക്കേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി ഗു​ണ​മേ​ന്മ​യു​ള്ള പൈ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൊ​തു ടാ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​വാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ. ​ജോ​ര്‍​ജ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കി​ന് പ​രാ​തി അ​യ​ച്ചു.c