കു​ടും​ബ​സം​ഗ​മ​വും നി​ര്‍​ധ​ന​ യു​വ​തി​യു​ടെ വി​വാ​ഹ​വും ന​ട​ത്തി
Thursday, April 25, 2019 12:48 AM IST
കൊ​ച്ചി: ക​ലൂ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് യൂ​ണി​യ​ന്‍റെ കു​ടും​ബസം​ഗ​മ​വും നി​ര്‍​ധ​ന യു​വ​തി​യു​ടെ വി​വാ​ഹ​വും ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെന്‍ററി​ല്‍ ന​ട​ത്തി. കു​ടും​ബ​സം​ഗ​മം മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​എ.​ മു​ഹ​മ്മ​ദാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​ തോ​മ​സ് എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍ അ​രി​സ്റ്റോട്ടി​ല്‍, മു​ഹ​മ്മ​ദ് സ​ഗീ​ര്‍, ജി.​ കാ​ര്‍​ത്തി​കേ​യ​ന്‍, പി.​ആ​ര്‍.​ ജോ​ണ്‍​സ​ണ്‍, എം.​ടി.​ വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ലൂ​ര്‍ ഭ​വ​ന്‍​സ് സൗ​ത്ത് റോ​ഡി​ല്‍ ഷാ​ര​ത്തു​പ​റ​മ്പ് ഉ​ഷ​യു​ടെ മ​ക​ള്‍ ജി.​എ​സ്.​ ശ്രീ​ജ​യും പെ​രു​മ്പ​ളം മു​ര​ളി നി​വാ​സി​ല്‍ മു​ര​ളീ​കൃ​ഷ്ണ​നു​മാ​യു​ള്ള വി​വാ​ഹ​മാ​ണ് കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ ന​ട​ന്ന​ത്. 10 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും വി​വാ​ഹ​വ​സ്ത്ര​ങ്ങ​ള്‍, സ​ദ്യ, വി​വാ​ഹം ഉ​ള്‍​പ്പെ​ടെ ചെ​ല​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ണ​മാ​യും യൂ​ണി​യ​നാ​ണ് വ​ഹി​ച്ച​ത്.