കടലാക്രമണം: ചെ​ല്ലാ​ന​ത്തു ജനരോഷം: ക​ള​ക്ട​റെ ത​ട​ഞ്ഞു തി​രി​ച്ച​യ​ച്ചു
Thursday, June 13, 2019 1:22 AM IST
പ​ള്ളു​രു​ത്തി: രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന ചെ​ല്ലാ​നം ക​ട​പ്പു​റം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യ്ക്കുനേ​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ക​ട​ലാ​ക്ര​മ​ണം ആ​രം​ഭി​ച്ചു മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ക​ട​പ്പു​റം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ക​ള​ക്ട​ര്‍​ക്കു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്നു തി​രി​കെ​പ്പോ​കേ​ണ്ടി​വ​ന്നു.

ക​ട​ല്‍​ഭി​ത്തി നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പു​ത​ന്നെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ക​ള​ക്ട​റെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല സ​മീ​പ​നം ഉ​ണ്ടാ​കാ​തി​രു​ന്ന​താ​ണു നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ​ണ​മെ​ന്നു ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു​വി​ധ സൗ​ക​ര്യ​വു​മി​ല്ലാ​ത്ത ക്യാ​ന്പു​ക​ളി​ലേ​ക്കു ത​ങ്ങ​ളി​ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ നി​ല​പാ​ട്. കൂ​ടു​ത​ൽ​പ്പേ​ർ പ്ര​തി​ഷേ​ധ​വു​മാ​യെത്തി​യ​തോ​ടെ ക​ട​ല്‍ ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ ട്യൂ​ബു​ക​ൾ സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി ക​ള​ക്ട​ർ മ​ട​ങ്ങി​പ്പോ​യി. ചെല്ലാനം മേ​ഖ​ല​യി​ൽ നാനൂറോ​ളം വീ​ടു​ക​ളി​ൽ ക​ട​ൽ​വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.