പെ​രി​ങ്ങാ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വു മാ​ഫി​യ വളരുന്നു
Monday, June 17, 2019 1:12 AM IST
കി​ഴ​ക്ക​മ്പ​ലം: പെ​രി​ങ്ങാ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വു മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു. യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നം. ഇ​വ​ർ ഒ​ത്തു​ചേ​രു​ന്ന ക​ളി​സ്ഥ​ല​ങ്ങ​ളി​ലും ക്ല​ബ്ബു​ക​ളി​ലും നേ​രി​ട്ടെ​ത്തി ഇ​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷ​മാ​ണ് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ആ​ളൊ​ഴി​ഞ്ഞ റ​ബ​ർ തോ​ട്ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​വ​യു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വി​വി​ധ ത​ര​ത്തി​ലു​ള്ള പ​ശ​ക​ൾ, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ഞ്ചാ​വ് ഉ​ൾ​പെ​ടെ​യു​ള്ള​വ​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യാ​ണ് പോ​ലി​സി​നു ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ചി​ല ബൈ​ക്കു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വി​ടേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ്ര​ദേ​ശ​ത്ത് ക​റ​ങ്ങു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​മ്പ​ല​മേ​ട് പോ​ലീ​സി​നു പു​റ​മെ പ്ര​ത്യേ​ക അ​ന്വോ​ഷ​ണ സം​ഘ​വും പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന​കം പ​ല​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്. പ​ള്ളി​ക്ക​ര, മ​ന​ക്കേ​ക്ക​ട​വ് പ്ര​ദേ​ശ​ത്തും ക​ട​മ്പ്ര​യാ​ർ ടൂ​റി​സം മേ​ഖ​ല​യി​ലും ക​ഞ്ചാ​വ് മാ​ഫി​യ സ​ജീ​വ​മാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്. അ​വി​ടെ എ​ത്തു​ന്ന​വ​രെ​യും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.