പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട വീ​ടി​നു പ​ക​രം ഭ​വാ​നി​ക്കു പു​തു​ഭ​വ​നം
Thursday, July 11, 2019 12:53 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട അ​ർ​ബു​ദ​രോ​ഗി​യാ​യ ആ​യ​വ​ന തൊ​മ്മം​കു​ടി​യി​ൽ ഭ​വാ​നി​ക്കു (75) ത​ല​ചാ​യ്ക്കാ​നൊ​രി​ട​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. ഭ​വാ​നി​യു​ടെ കൊ​ച്ചു​വീ​ട് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യി​രു​ന്നു. അ​ർ​ബു​ദ​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ൽ ഞെ​രി​ഞ്ഞ​മ​രു​ന്പോ​ഴാ​ണ് ഇ​വ​ർ​ക്കു ക​യ​റി​ക്കി​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​താ​യ​ത്. പ്ര​ള​യ​ഭീ​ക​ര​ത​യി​ൽ സ​ർ​വ​തും ന​ശി​ച്ച ഭ​വാ​നി​യ​ട​ക്കം ഒ​ന്പ​തു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ സു​ര​ക്ഷി​ത​ഭ​വ​ന​മൊ​രു​ക്കി​യ​ത്.
പ്ര​ള​യ​ത്തി​ൽ കാ​ളി​യാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് ഭ​വാ​നി​യു​ടെ ആ​കെ​യു​ണ്ടാ​യി​രു​ന്ന കൂ​ര വെ​ള​ള​മെ​ടു​ത്ത​ത്. വെ​ള​ള​മി​റ​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ടി​രു​ന്നി​ട​ത്ത് അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ർ​ബു​ദ​രോ​ഗ​വും പ്രാ​യാ​ധി​ക്യ​വും ജി​വി​ത​ത്തി​ൽ വി​ല്ല​നാ​യ​തോ​ടെ ഭ​വാ​നി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭാ​വി ഇ​രു​ള​ട​ഞ്ഞ​താ​യി. വീ​ടെ​ന്ന സ്വ​പ്നം മ​റ്റാ​രും തു​ണ​യി​ല്ലാ​ത്ത അ​വ​ർ​ക്ക് അ​പ്രാ​പ്യ​വു​മാ​യി.
ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ ഏ​നാ​ന​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് ഇ​വ​രു​ടെ വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. നാ​ലു മാ​സം​കൊ​ണ്ടു വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. ഭ​വാ​നി​ക്കു പു​റ​മെ പ്ര​ള​യം ത​ക​ർ​ത്ത ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ വീ​ടൊ​രു​ക്കി​യ​ത്.
പ​ദ്ധ​തി​ക്ക് കീ​ഴി​ൽ ഏ​നാ​ന​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ര​ണ്ട് വീ​ടു​ക​ളും മേ​ക്ക​ട​ന്പ് സ​ഹ​ക​ര​ണ ബാ​ങ്ക് നാ​ല് വീ​ടു​ക​ളും നി​ർ​മി​ച്ചു. പാ​യി​പ്ര, വാ​ള​കം, മാ​റാ​ടി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ വീ​ടു​ക​ളും നി​ർ​മി​ച്ചു ന​ൽ​കി.
ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ എം.​കെ. രാ​ജ​ൻ, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ രാ​മ​ച​ന്ദ്ര​ൻ, വാ​ള​കം പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ ശോ​ശാ​മ്മ ജോ​ർ​ജ്, വാ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ഏ​ലി​യാ​മ്മ ഓ​ലി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ എ​ൽ​ദോ വ​ർ​ഗീ​സ്, അ​തേ വാ​ർ​ഡി​ലെ ത​ന്നെ ഒ.​എം. കു​ര്യാ​ക്കോ​സ്, എ​ട്ടാം വാ​ർ​ഡി​ലെ ഭാ​ര​തി, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ലെ കെ.​എം. വ​ർ​ക്കി എ​ന്നി​വ​ർ​ക്കാ​ണ് ഭ​വാ​നി​ക്കു പു​റ​മെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ന​ൽ​കി​യ​ത്.
സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ങ്ങി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണു കു​ടും​ബ​ങ്ങ​ൾ. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് താ​ലൂ​ക്കി​ൽ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. മേ​യ് മാ​സ​ത്തോ​ടെ എ​ല്ലാ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ട്ടി​ക​യി​ലെ അ​വ​സാ​ന വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കും. 500 മു​ത​ൽ 600 വ​രെ​യു​ള​ള ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള​ള വീ​ടൊ​ന്നി​നു 4,95,100 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ, എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ട​ക്ക​മു​ള​ള ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും പ​ദ്ധ​തി​യു​ടെ ഓ​രോ​ഘ​ട്ട​ത്തി​ലും സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്ര​ർ​മാ​രാ​യ വി.​ബി.​ദേ​വ​രാ​ജ​ൻ, എ​ൻ.​എ. മ​ണി, സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ദി​നേ​ശ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.