ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
Thursday, July 11, 2019 12:53 AM IST
മൂ​വാ​റ്റു​പു​ഴ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു.
ഈ​സ്റ്റ് മാ​റാ​ടി വ​ട​ക്കേ​ക്ക​ര​യി​ൽ ബൈ​ജു ഏ​ലി​യാ​സ് (25) ആ​ണ് സു​മ​ന​സു​ക​ളു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബൈ​ജു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ കി​ഡ്നി മാ​റ്റി​വ​യ്ക്കു​ക മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗ​മെ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന ബൈ​ജു​വി​ന്‍റെ നി​ർ​ധ​ന കു​ടും​ബ​ത്തി​നു ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ഭീ​മ​മാ​യ തു​ക താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.
മാ​താ​വ് ത​ന്‍റെ കി​ഡ്നി ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ ക​നി​വും കാ​ത്തി​ക്കു​ക​യാ​ണ് നി​ർ​ധ​ന കു​ടും​ബം. ഇ​തേ​ത്തു​ട​ർ​ന്നു പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ണ്‍​വീ​ന​റാ​യും എ​സ്ബി​ഐ മാ​റാ​ടി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 37992812589. ഐ​എ​ഫ്സി കോ​ഡ്: എ​സ്ബി​ഐ​എ​ൻ-0070504. ഫോ​ണ്‍: 9947745790, 89218951100.