ഷോ​ക്കേ​റ്റു പ​ശു ച​ത്തു
Thursday, July 11, 2019 12:53 AM IST
കോ​ത​മം​ഗ​ലം: 11 കെ​വി ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റു പ​ശു ച​ത്തു. ഉ​ട​മ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വേ​ട്ടാ​ന്പാ​റ പ​ടി​പ്പാ​റ​യി​ൽ ക​ള​ന്പാ​ട്ട് ജോ​ജോ​യു​ടെ പ​ശു​വാ​ണ് ച​ത്ത​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ലൈ​നി​ൽ മു​ട്ടി​ക്കി​ട​ന്നി​രു​ന്ന കാ​ട്ടു​വ​ള്ളി​ച്ചെ​ടി​യി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. വീ​ടി​നു സ​മീ​പ​മു​ള്ള റോ​ഡി​ലൂ​ടെ പ​ശു​വി​നെ കൊ​ണ്ടു​പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. 50,000 രൂ​പ വി​ല​യു​ള്ള അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന പ​ശു​വാ​ണ് ച​ത്ത​ത്.