ബൈ​ക്ക് ക​ൾ​വ​ർ​ട്ടി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം
Thursday, July 11, 2019 12:55 AM IST
വൈ​പ്പി​ൻ: ബൈ​ക്ക് ക​ൾ​വ​ർ​ട്ടി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട​തി​നെത്തുട​ർ​ന്നു റോ​ഡി​ൽ തെ​റി​ച്ചുവീ​ണ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു. തൃ​ശൂ​ർ വ​ല​പ്പാ​ട് ഭാ​ര​ത് വി​ദ്യാ​മ​ന്ദി​ർ സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ച്ചാം​പി​ള്ളി വീ​ട്ടി​ൽ കൃ​പാ​ൽ​സിം​ഗി​ന്‍റെ മ​ക​ൻ പി.​കെ. സി​നോ​ജ് (25), വ​ല​പ്പാ​ട് ബീ​ച്ച് ഗോ​പാ​ല​മേ​നോ​ൻ റോ​ഡി​ലെ വേ​ളു വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​ന്‍റെ മ​ക​ൻ വി​ഷ്ണു​ദാ​സ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഇന്നലെ പു​ല​ർ​ച്ചെ 2.55ന് ​നാ​യ​ര​ന്പ​ലം മാ​നാ​ട്ടുപ​റ​ന്പു​ പ​ള്ളി​ക്ക് തെ​ക്കു​വ​ശ​ത്തു​ള്ള ക​ൾ​വ​ർ​ട്ടി​ലി​ടി​ച്ചാ​യിരുന്നു അ​പ​ക​ടം. സി​നോ​ജ് ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും 20 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു തെ​റി​ച്ച് റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.
ഈ ​ഭാ​ഗ​ത്ത് അ​ടു​ത്ത് വീ​ടു​ക​ളൊന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റ​ച്ചു​നേ​ര​ത്തി​നു​ശേ​ഷം ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് ഇ​വ​രെ റോ​ഡി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
പി​ന്നീ​ട് മാ​ലി​പ്പു​റ​ത്തുനി​ന്ന് അഗ്നിരക്ഷാസേനയെ വി​ളി​ച്ചു വ​രു​ത്തി എ​സ്ഐ സം​ഗീ​ത് ജോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ ന​ന്പ​ർ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞ​ത്.
വ​ല​പ്പാ​ട് കോ​ത​കു​ള​ങ്ങ​ര സാ​റാ​സ് കാ​ർ വ​ർ​ക് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് സി​നോ​ജ്. സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ഷ്ണു സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദേ​ശ​ത്ത് നി​ന്നു നാ​ട്ടി​ലെ​ത്തി​യ​താ​ണ്. ഇ​ട​യ്ക്കി​ടെ ബൈ​ക്കി​ൽ ഒ​രു​മി​ച്ച് ക​റ​ങ്ങാ​റു​ള്ള ഇ​വ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ന് ​വ​ല​പ്പാ​ടുനി​ന്നു ബൈ​ക്കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​ണെ​ന്ന് അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്തുനി​ന്നു തി​രി​കെ ഗോ​ശ്രീ പാ​ലം വ​ഴി വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി വ​ല​പ്പാ​ട്ടേ​ക്ക് മ​ട​ങ്ങു​ന്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സി​നോ​ജി​ന്‍റെ അ​മ്മ: മീ​നാ​കു​മാ​രി. സ​ഹോ​ദ​രി: സി​യ മോ​ഹ​ൻ​ദാ​സ്. വി​ഷ്ണു​വി​ന്‍റെ അ​മ്മ: വ​ത്സ​ല. സ​ഹോ​ദ​രി: വി​ദ്യ. സി​നോ​ജി​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ വൈ​കീ​ട്ട് വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. വി​ഷ്ണു​ദാ​സി​ന്‍റെ സം​സ്കാ​രം ഇ​ന്നു വ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.