അ​ജ​ണ്ട​യ​ട​ങ്ങി​യ പേ​പ്പ​ർ വ​ലി​ച്ചു​കീ​റി​യ കേ​സി​ല്‍ കൗ​ൺ​സി​ല​ർ​ക്കു ജാ​മ്യം
Thursday, July 11, 2019 12:55 AM IST
ആ​ലു​വ: ​നഗരസഭ പൊതു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ന​ട​ന്ന വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വ​നി​താ ക്ലാ​ർ​ക്കി​ന്‍റെ കൈ​യി​ൽ​നി​ന്ന് അ​ജ​ണ്ട​യ​ട​ങ്ങി​യ പേ​പ്പ​ർ പി​ടി​ച്ചു​വാ​ങ്ങി വ​ലി​ച്ചു​കീ​റി​യ കേ​സി​ല്‍ കൗ​ണ്‍​സി​ല​ര്‍ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തു. ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ര്‍ കെ. ​ജ​യ​കു​മാ​റാ​ണ് ബു​ധ​നാ​ഴ്ച സ്റ്റേ​ഷ​നി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്ത​ത്.
കൗ​ണ്‍​സി​ല​റു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ആ​ദ്യം സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി​യി​ൽ 30000 രൂ​പ​യും ര​ണ്ട് ആ​ള്‍ ജാ​മ്യ​വും ഹാ​ജ​രാ​ക്കി​യ ശേ​ഷ​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.ന​ഗ​ര​സ​ഭ​ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി യോ​ഗ​ത്തി​നി​ടെ മേ​യ് 28നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
പൈ​പ്പി​ലെ ചോ​ര്‍​ച്ച നീ​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി ന​ഗ​ര​സ​ഭ റോ​ഡ് അ​നു​മ​തി​യി​ല്ലാ​തെ കു​ഴി​ച്ച​ത് അ​ജ​ണ്ട​യാ​യി ഉ​ണ്ടാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​ര​ത്തെ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം 8700 രൂ​പ പി​ഴ ചു​മ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹി​യ​റിം​ഗ് ന​ട​ത്തി​യ ശേ​ഷം പി​ഴ ചു​മ​ത്തി​യാ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​ന​മാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി എ​ടു​ത്ത​ത്.
പി​ഴ​ത്തു​ക ഉ​ട​ന്‍ ഈ​ടാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​മാ​യ ജ​യ​കു​മാ​ർ നി​ല​പാ​ടെ​ടു​ത്തു. മാ​ത്ര​മ​ല്ല, ത​ന്‍റെ വി​യോ​ജ​ന​ക്കു​റി​പ്പും എ​ഴു​ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​രി​യി​ല്‍​നി​ന്ന് അ​ജ​ണ്ട വാ​ങ്ങി കീ​റി​യ​ത്. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജെ​റോം മൈ​ക്കി​ള്‍ ന​ല്‍​കി​യ പ​രാ​തി​യെത്തുട​ര്‍​ന്നാ​ണ് സെ​ക്ര​ട്ട​റി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ജ​യ​കു​മാ​ര്‍ ര​ണ്ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്നു. തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്നാ​ല്‍ അ​യോ​ഗ്യ​ത വ​രു​മെ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ യോ​ഗ​ത്തി​ല്‍ ജ​യ​കു​മാ​ർ സം​ബ​ന്ധി​ച്ചി​രു​ന്നു.
ഇ​തേ വി​ഷ​യ​ത്തി​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലി​സി ഏ​ബ്ര​ഹാ​മും ഓം​ബു​ഡ്സ്മാ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഓം​ബു​ഡ്മാ​ന്‍റെ ഹി​യ​റിം​ഗ് ജൂ​ണ്‍ 16ന് ​ന​ട​ക്കും. രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ജ​യ​കു​മാ​റി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്.