പി​ങ്ക് പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ​യി​ലും
Friday, July 12, 2019 1:13 AM IST
മൂ​വാ​റ്റു​പു​ഴ: സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ​യ്ക്കാ​യി ഇ​നി പി​ങ്ക് പോ​ലീ​സ് മൂ​വാ​റ്റു​പു​ഴ​യി​ലും. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച വ​നി​താ പോ​ലീ​സി​നെ​യാ​ണ് പി​ങ്ക് പോ​ലീ​സി​ലേ​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 1515 ന​ന്പ​രി​ൽ വി​ളി​ച്ചാ​ൽ ക്ഷ​ണ​നേ​രം കൊ​ണ്ട് പി​ങ്ക് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

ന​ഗ​ര​ത്തി​ലെ ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ൽ അ​ട​ക്കം കേ​ന്ദ്രീ​ക​രി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് പി​ങ്ക് പോ​ലീ​സ് ഇ​നി പേ​ടി​സ്വ​പ്ന​മാ​കും. തി​ര​ക്കേ​റി​യ ആ​ശ്ര​മം ബ​സ് സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് അ​ട​ക്കം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ക​യാ​ണെ​ന്നു​ള്ള പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ങ്ക് പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​മാ​യ രാ​വി​ലെ​യും, വൈ​കു​ന്നേ​ര​വും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും മ​റ്റും ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഏ​താ​നം ദി​വ​സം മു​ന്പ് ആ​ശ്ര​മം ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന​ക​ത്തെ ക​സേ​ര​ക​ളും മ​റ്റും മ​ദ്യ​പാ​ന സം​ഘം ത​ല്ലി​ത്ത​ക​ർ​ത്തി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ബ​സ്‌​സ്റ്റാ​ൻ​ഡ് മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ്ത്രീ​ക​ള​ട​ക്കം സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ സ്ത്രീ​ക​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ൾ ഇ​വ​ർ കൈ​യ​ട​ക്കു​ക​യും ഉ​ച്ച​ത്തി​ൽ അ​സ​ഭ്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. പി​ങ്ക് പോ​ലീ​സ് സ​ജീ​വ​മാ​കു​ന്ന​തോ​ടെ മ​ദ്യ​പാ​നി​ക​ളു​ടേ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടേ​യും ശ​ല്യം ഇ​ല്ലാ​താ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.