വീ​ട്ട​മ്മ ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
Friday, July 12, 2019 1:14 AM IST
പി​റ​വം: കാ​ൻ​സ​ർ ബാ​ധി​ത​യാ​യ നി​ർ​ധ​ന വീ​ട്ട​മ്മ ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. പി​റ​വം ന​ഗ​ര​സ​ഭാ 20-ാം ഡി​വി​ഷ​നി​ൽ ക​ള​മ്പൂ​ർ ഇ​ട്ട്യാ​ർ മ​ല​യി​ൽ സി​ന്ധു കു​ഞ്ഞു​മോ​ൻ(45) ആ​ണ് അ​സ്ഥി​ക്ക് കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ലു മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
ഇ​തി​നി​ടെ ഒ​രാ​ഴ്ച മു​ൻ​പ് സി​ന്ധു​വി​ന്‍റെ ഇ​ട​തു​കാ​ൽ മു​ട്ടി​നു മു​ക​ളി​ൽ​വ​ച്ച് മു​റി​ച്ചു മാ​റ്റേ​ണ്ടി​യും വ​ന്നു. ശാ​സ്ത്ര​ക്രി​യ​യ്ക്കും മ​റ്റു​മാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും. ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഇ​ത് താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​ണ്. സി​ന്ധു​വി​ന് കൂ​ലി​പ്പ​ണി​കാ​ര​നാ​യ ഭ​ർ​ത്താ​വും ര​ണ്ടു​മ​ക്ക​ളു​മാ​ണു​ള്ള​ത്. ശ​സ്ത്ര​ക്രി​യ​ക്ക് തു​ക ക​ണ്ടെ​ത്താ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ചി​കി​ത്സാ​സ​ഹാ​യ ഫ​ണ്ടി​ന് രൂ​പം ന​ൽ​കി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജി​ൽ​സ് പെ​രി​യ​പ്പു​റം, സി​ന്ധു​വി​ന്‍റെ മ​ക​ൻ ലി​ബി​ൻ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ കാ​ന​റാ ബാ​ങ്ക് പി​റ​വം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.
അ​ക്കൗ​ണ്ട് ന​മ്പ​ർ - 2857101012119. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: സി​എ​ൻ​ആ​ർ​ബി 0002857 ഫോ​ൺ: 9961168632.