അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ: പ​രാ​തി​ക​ൾ നോ​ഡ​ൽ ഓ​ഫീ​സ​റെ അ​റി​യി​ക്കാം
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള​ള ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ,ഹോ​ർ​ഡിം​ഗ്സു​ക​ൾ, കൊ​ടി​ക​ൾ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​റെ അ​റി​യി​ക്കാം.
ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ലെ നോ​ഡ​ൽ ഓ​ഫീ​സ​ർ ആ​യി ന​ഗ​ര​കാ​ര്യ മ​ധ്യ​മേ​ഖ​ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റെ നി​യ​മി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. പ​രാ​തി​ക​ൾ അ​റി​യി​ക്കേ​ണ്ട വി​ലാ​സം: ആ​ർ​എ​സ്. അ​നു, റി​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ന​ഗ​ര​കാ​ര്യ മ​ധ്യ​മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യം, ബ്രോ​ഡ്‌​വേ, എ​റ​ണാ​കു​ളം. ഇ ​മെ​യി​ൽ: duarkochi@gmail.com. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0484-2361707, 9447964511 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.