33 കോ​ടി​യു​ടെ പ​ദ്ധ​തി സർക്കാരിന് സ​മ​ർ​പ്പി​ക്കും
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: പൊ​ക്കാ​ളി​പ്പാട​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന പൊ​ക്കാ​ളി ലാ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് എ​ജ​ൻ​സി യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. കൃ​ഷി വ്യാ​പ​നം ല​ക്ഷ്യ​മി​ട്ട് ക​ർ​ഷ​ക​ർ​ക്ക് കൊ​യ്ത്ത് ഇ​ൻ​സെ​ന്‍റീ​വ് ല​ഭ്യ​മാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ 33 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. നി​ല​വി​ൽ ത​രി​ശ് കി​ട​ക്കു​ന്ന നി​ല​ങ്ങ​ളി​ൽ കൃ​ഷി വ്യാ​പി​പ്പി​ക്കും. ഈ ​വ​ർ​ഷം 100 ഹെ​ക്ട​ർ കൃ​ഷി വ്യാ​പ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചാ​ത്ത​നാ​ട് പു​ഴ​യു​ടെ ആ​ഴം കൂ​ട്ടു​ന്ന​തി​ന് പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
എ​ഡി​എം കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​ജ​ൻ​സി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. ദി​ന​ക​ര​ൻ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ പി.​എ​ൽ. സ​ന്തോ​ഷ്, എ​ൻ.​കെ. ബാ​ബു, ആ​ല​പ്പു​ഴ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ർ​ജ് കെ. ​മ​ത്താ​യി, വൈ​റ്റി​ല നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. വീ​ണ വി​ഘ്നേ​ശ്വ​ര​ൾ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ലേ​ഖ കാ​ർ​ത്തി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മേ​രി പെ​ട്രീ​ഷ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.