അ​മ്മ​യും മ​ക​നും ക​ണ്ടു​മു​ട്ടി; അ​ഭ​യ​ഭ​വ​നു ന​ന്ദി
Friday, July 12, 2019 1:15 AM IST
പെ​രു​മ്പാ​വൂ​ർ: അ​ഭ​യ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി വെ​ങ്കി​ട​ല​ക്ഷ്മി​യെ മ​ക​നെ​ത്തി നാ​ട്ടി​ലേ​ക്കു​കൂട്ടിക്കൊ​ണ്ടു​പോ​യി. ത​മി​ഴ്‌​നാ​ട് കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ലെ കൊ​ള​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ വെ​ങ്കി​ട​ല​ക്ഷ്മി 2018 സെ​പ്റ്റം​ബ​ർ 19നാ​ണ് കൂ​വ​പ്പ​ടി അ​ഭ​യ​ഭ​വ​നി​ലെ​ത്തി​യ​ത്. ആ​ലു​വ വ​നി​താ​സെ​ൽ പോ​ലീ​സാ​ണ് തെ​രു​വി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന വെ​ങ്കി​ട​ല​ക്ഷ്മി​യെ അ​ഭ​യ​ഭ​വ​നി​ലെ​ത്തി​ച്ച​ത്.
മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ന​ൽ​കി​യ​തോ​ടെ രോ​ഗം ഭേ​ദ​മാ​യി. തു​ട​ർ​ന്നു വി​ലാ​സ​വും ത​ന്‍റെ മ​ക​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​വ​ർ ന​ൽ​കി. അ​ഭ​യ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ മേ​രി എ​സ്ത​പ്പാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ നി​ര​ന്ത​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ക​നെ ക​ണ്ടെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. അ​മ്മ ഒ​രു​ദി​വ​സം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നും അ​ന്നു മു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​ണെ​ന്നും മ​ക​ൻ ല​ക്ഷ്മി​നാ​രാ​യ​ണ പ​റ​ഞ്ഞു.
ആ​ലു​വ വ​നി​താ​സെ​ൽ പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ വെ​ങ്കി​ട​ല​ക്ഷ്മി​യും മ​ക​ൻ ല​ക്ഷ്മി​നാ​രാ​യ​ണ​യും അ​ഭ​യ​ഭ​വ​നി​ൽ​നി​ന്നു യാ​ത്ര​യാ​യി. ഒ​രു​വ​ർ​ഷ​ത്തോ​ളം ത​ന്‍റെ അ​മ്മ​യെ പ​രി​ച​രി​ച്ച അ​ഭ​യ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​രു​വ​രും നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്.