വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ്
Friday, July 12, 2019 1:15 AM IST
കൊ​ച്ചി: നെ​ട്ടൂ​രി​ൽ എം.​വി. അ​ർ​ജു​നെ സു​ഹൃ​ത്തു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​പ​റ്റി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ്. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ അ​ച്ഛ​ൻ പ​രാ​തി ന​ൽ​കി​യ​തു മു​ത​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​യി​രു​ന്നു. പ​രാ​തി​യി​ൽ സം​ശ​യ​മു​ള്ള​താ​യി പ​റ​ഞ്ഞ മൂ​ന്നു പേ​രെ ആ​ദ്യം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം നി​ഷേ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ​രോ​പ​ണ​മ​ല്ലാ​തെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​ദ്യം ഇ​വ​രെ വി​ട്ട​യ​ച്ച​ത്.
അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ​ക്കെ​തി​രാ​യി സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യ​പ്പോ​ൾ വീ​ണ്ടും വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യ്തു. ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ച​ത്.
ആ​ദ്യ​ത​വ​ണ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​ത് പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യ​ല്ലെ​ന്നും ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ലു​ട​നീ​ളം പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.