അവഗണനയിൽ പ്രതിഷേധിച്ച് ധർണ നടത്തും
Friday, July 12, 2019 1:17 AM IST
ആ​ലു​വ: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് ആ​ൻഡ് കൗ​ൺ​സിലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​ന്ത​ര അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭാ സ​മ്മേ​ള​ന സ​മ​യം ധ​ർ​ണ ന​ട​ത്താ​നും സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
ആ​ലു​വ സ​ഹ​ക​ര​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എ​ൻ.എ. ​അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ട്ടി​യൂ​ർ​ക്കാ​വ് ജ​യ​കു​മാ​ർ, തി​രു​വ​ല്ലം ജ​യ​കു​മാ​ർ, കെ.കെ. ജി​ന്നാ​സ്, കെ. ​ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.