സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും മ​രു​ന്നു​വി​ത​ര​ണ​വും
Friday, July 12, 2019 1:17 AM IST
ആ​ലു​വ: പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ഇ​രു​പ​താ​മ​ത് വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മീ​ണ ജ​ന​ത​യു​ടെ സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ​ത്തെ ല​ക്ഷ്യ​മാ​ക്കി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് സി​എ​സ്ഐ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നാ​ളെ രാ​വി​ലെ 8 മു​ത​ല്‍ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​മ്പ്.
അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹൃ​ദ്രോ​ഗ​വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ദ​ന്ത​രോ​ഗ​വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യും മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ വ​രു​ന്ന​വ​ര്‍ എ​ല്ലാ​ത്ത​രം ലാ​ബ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളും കൊ​ണ്ടു​വ​ര​ണം. എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യും നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി മു​സ്ലീം അ​സോ​സി​യേ​ഷ​ന്‍ ന​ന്മ​യും സം​യു​ക്ത​മാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള്‍​ക്ക്- 8921191937.