അ​പ​ർ​ണ​യ്ക്ക് ആ​ശ്വാസമായി പുതിയ വീ​ൽ​ചെ​യ​ർ
Friday, July 12, 2019 1:19 AM IST
കാ​ല​ടി: ത​ല ഉ​റ​യ്ക്കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള സ്പെ​ഷ​ൽ സ്കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​പ​ർ​ണ​യ്ക്ക് പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള വീ​ൽ​ചെ​യ​ർ ലഭിച്ചത് ഏറെ ആശ്വാസമായി. ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റി​ന് കീ​ഴി​ലെ ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ലെ സ്പെ​ഷ​ൽ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​പ​ർ​ണ​യ്ക്ക് ജീ​വി​ത​ത്തി​ലേ​ക്കൊ​രു ന​ട​പ്പാ​ത പ​ദ്ധ​തി​യി​ലാണ് വീ​ൽ​ചെ​യ​ർ സമ്മാനിച്ചത്.
അ​ങ്ക​മാ​ലി സ്വ​ദേ​ശി ജോ​ഷി പൗ​ലോ​സാ​ണ് വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​ത്. ത​ല ഉ​റയ്​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് അ​പ​ർ​ണ​യ്ക്ക്. അ​തി​നാ​ൽ എ​ഴു​ന്നേ​റ്റ് നി​ന്നാ​ൽ വീ​ഴും. എ​പ്പോ​ഴും ആ​രെ​ങ്കി​ലും കൂ​ടെ വേ​ണം. അ​പ​ർ​ണ​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇദ്ദേഹം വീ​ൽ​ചെ​യ​ർ ന​ൽ​കി​യ​ത്.
സ്കൂളിൽ നടന്ന ച​ട​ങ്ങി​ൽ വീ​ൽ​ചെ​യ​ർ കൈ​മാ​റി. ആ​ദി​ശ​ങ്ക​ര ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ പ്ര​ഫ. സി.​പി. ജ​യ​ശ​ങ്ക​ർ, പ്രി​ൻ​സി​പ്പൽ മ​ഞ്ജു​ഷ വി​ശ്വ​നാ​ഥ്, വൈ​സ് പ്രി​ൻ​സി​പ്പൽ രേ​ഖ ആ​ർ. പി​ള്ള,സ്പെ​ഷ​ൽ സ്കൂ​ൾ മേ​ധാ​വി സു​ചി​ത്ര നാ​രാ​യ​ണ​ൻ, ആ​ദി​ശ​ങ്ക​ര െട്ര​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പൽ പ്ര​സീ​ദ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
14 കു​ട്ടി​ക​ളാ​ണ് സ്പെ​ഷ​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. എ​ൽ​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ ഇ​വി​ടെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്.
പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ഇ​വി​ടെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​ത​ന്ന് പ്രി​ൽ​സി​പ്പാ​ൾ മ​ഞ്ജു​ഷ വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു.