കു​മാ​ര​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ ലഭിക്കുന്നില്ലെന്നു പ​രാ​തി
Friday, July 12, 2019 1:19 AM IST
കി​ഴ​ക്ക​മ്പ​ലം: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്ക​ര കു​മാ​ര​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ലഭിക്കാതെ വരുന്നതായി പ​രാ​തി. ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ മ​ട​ങ്ങു​കയാണ്.
ആ​റു പ​തി​റ്റാ​ണ്ടു​മു​മ്പ് പ​ള്ളി​ക്ക​ര ജം​ഗ്ഷ​നു സ​മീ​പം ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​കാ​തി​രു​ന്ന പ​ല​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.
അ​ക്കാ​ല​ത്ത് കി​ട​ത്തി ചി​കി​ത്സ​യും പ്ര​സ​വവും പോ​സ്റ്റ്‌​മോ​ര്‍​ട്ട​വും വ​രെ ന​ട​ത്തി​യി​രു​ന്നു. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു കൂ​ടാ​തെ കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ തൃ​ക്കാ​ക്ക​ര​യി​ല്‍നി​ന്നും എ​ട​ത്ത​ല, കി​ഴ​ക്ക​മ്പ​ലം, വ​ട​വു​കോ​ട് -പു​ത്ത​ന്‍​കു​രി​ശ്, ഐ​ക്ക​ര​നാ​ട്, മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നും ദി​വ​സേ​ന ആ​യി​ര​ത്തി​ലേ​റെ​പ്പേ​രാ​ണ് ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്ന​ത്.
മാ​റി​മാ​റി വ​ന്ന സ​ര്‍​ക്കാ​രു​ക​ൾ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​വും ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​ക്കാ​ല​ത്ത് അ​ഞ്ചും ആ​റും ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വ​ല്ല​പ്പോ​ഴും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ച്ചാ​ലാ​യി എ​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. വേ​ണ്ട​ത്ര ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ രാ​വി​ലെ എ​ത്തു​ന്ന രോ​ഗി​ക​ള്‍ ഡോ​ക്ട​റെ കാ​ണാ​ന്‍ ഉ​ച്ച​യ്ക്കു​ശേ​ഷ​വും കാ​ത്തി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
രാ​വി​ലെ മു​ത​ല്‍ ര​ണ്ട് വ​രെ മാ​ത്ര​മേ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​റു​ള്ളു​വെ​ന്ന​തും രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ഴി​യാ​തെ മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തെ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​തേ​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും താ​മ​സി​ക്കാ​നാ​യി നി​ര്‍​മി​ച്ചി​രു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സ് കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യി​ൽ എ​ത്ര​യും വേ​ഗം കൂ​ടു​ത​ല്‍ സോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.