പാ​തി​രാ​ത്രി​യി​ൽ വീ​ടാ​ക്ര​മി​ച്ചതായി പരാതി
Saturday, July 13, 2019 1:05 AM IST
ചെ​റാ​യി: ആ​റം​ഗ സം​ഘം പാ​തി​രാ​ത്രി​യി​ൽ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കുകയും വീട്ടിൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും ചെയ്തതായി പരാ തി.
ചെ​റാ​യി കൈ​ര​ളി റോ​ഡി​നു കി​ഴ​ക്കു താ​മ​സി​ക്കു​ന്ന ക​ല്ലു​മ​ഠ​ത്തി​ൽ പ്ര​സാ​ദി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത​ശേ​ഷം വീ​ട്ടി​ലെ നാ​യ​യെ ഇ​രു​ന്പു​വ​ടി​ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തിയിൽ പറയുന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​ക്കെ​ത്തി​യ സം​ഘം വീ​ട് അ​ടി​ച്ച് പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ട​മ്മ വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ര​ണ്ട് മ​ക്ക​ളെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം വാ​തി​ലു​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. സം​ഘം മു​റി​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ വീ​ട്ടി​ലെ വ​ള​ർ​ത്ത് നാ​യ ഇ​വ​ർ​ക്കുനേ​രേ കു​തി​ച്ചെ​ത്തി​യ​പ്പോ​ൾ അ​തി​നെ കൈ​യി​ലി​രു​ന്ന ഇ​രു​ന്പ് വ​ടി​ക്ക് അ​ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ത​ട​യാ​ൻ ചെ​ന്ന ഇ​ള​യ​മ​ക​നെ ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് കു​ത്താ​ൻ മു​തി​രു​ക​യും ചെ​യ്തു​വെ​ന്ന് വീ​ട്ട​മ്മ സെ​റീ​ന മു​ന​ന്പം പോ​ലീ​സി​നു ന​ൽ​കി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മു​ന​ന്പം സി.​ഐ. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തു​ക​യും ചെ​യ്തു.
വീ​ട് ക​യ​റി ആ​ക്ര​മ​ണം, മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി ആ​റം​ഗം സം​ഘ​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യി സി.​ഐ അ​റി​യി​ച്ചു.