വ്യാ​പാ​രി​ക​ൾ വാ​രി​ക്കൂ​ട്ടി​യ മാ​ലി​ന്യം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം ചെ​യ്തി​ല്ലെ​ന്ന്
Saturday, July 13, 2019 1:07 AM IST
വാ​ഴ​ക്കു​ളം: വ്യാ​പാ​രി​ക​ൾ വാ​രി​ക്കൂ​ട്ടി​യ മാ​ലി​ന്യം പ​ഞ്ചാ​യ​ത്തു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പ​രാ​തി.
മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ക​ത്ത് ചി​ത​റി​ക്കി​ട​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ദു​ർ​ഗ​ന്ധം പ​ര​ത്തി​യ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള വ്യാ​പാ​ര​ശാ​ല​യി​ലെ ഉ​ട​മ​സ്ഥ​രും സ​മീ​പ​ത്തു​ള്ള ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ വാ​രി​ക്കൂ​ട്ടി​യി​രു​ന്നു. വി​വ​രം തൊ​ട്ടു​മു​മ്പി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ഉ​ട​നെ​ത​ന്നെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ച്ച് ഇ​വ നീ​ക്കം ചെ​യ്യാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ ഇ​വ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി.
വാ​രി​ക്കൂ​ട്ടി​യ​വ​ർ ത​ന്നെ ഇ​തു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​യിരുന്നു ഇ​വ​ർ​ക്കെന്നും സ​മീ​പ​ത്തു​ള്ള ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും ദി​വ​സേ​ന​യെ​ത്തു​ന്ന സ്റ്റാ​ൻ​ഡി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ത്ത​ത് വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.