നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന്
Saturday, July 13, 2019 1:09 AM IST
മൂ​വാ​റ്റു​പു​ഴ: നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ആ​ന​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​എ​ഐ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്പോ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​മെ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.
യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു പോ​ൾ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് കാ​ക്ക​നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ജ​യ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ജോ​ർ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​നോ​ജ് അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.