ക​ട​ൽക്ഷോ​ഭം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ജി​ല്ല​യു​ടെ തെ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​മാ​യ ഫോ​ർ​ട്ടുകൊ​ച്ചി മു​ത​ൽ ചെ​ല്ലാ​നം വ​രെ​ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ക​ട​ൽ​ക്ഷോ​ഭം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 16നു രാ​വി​ലെ 11 ന് ​ചെ​യ​ർ​മാ​ൻ പി.​കെ. ഹ​നീ​ഫ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ്, അ​ഡ്വ. ടി.​വി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം.
ഈമേഖലയിൽ താ​മ​സി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും മ​റ്റും ക​ട​ൽ​ക്ഷോ​ഭത്തിൽ​നി​ന്നു സം​ര​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള വൈ​ദി​ക​രും മ​റ്റും ക​മ്മീ​ഷ​ൻ മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​ന്ദ​ർ​ശ​നം.