തു​റ​വൂ​രി​ല്‍ 67-ാം ന​മ്പ​ര്‍ അങ്കണ​വാ​ടി​ക്ക് പു​തി​യ​കെ​ട്ടി​ടം
Saturday, July 13, 2019 1:10 AM IST
അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ര്‍​ഡ് ഐ​ശ്വ​ര്യ ന​ഗ​റി​ല്‍ 67-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 17.75 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.
തു​റ​വൂ​ര്‍ പ​ട​യാ​ട്ടി വീ​ട്ടി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന തെ​രേ​സ ജോ​സ​ഫി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം സാ​നി ജോ​സ​ഫ് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പ​ണി​ക​ഴി​പ്പി​ക്കു​ന്ന​ത്.
തു​റ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മു​ന്‍ എം​എ​ല്‍​എ പി.​ജെ. ജോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. പോ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം​സ​ണ്‍ ചാ​ക്കോ, ബ്ലോ​ക്ക് മെ​മ്പ​ര്‍ എ​ല്‍​സി വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി ബൈ​ജു, വാ​ര്‍​ഡ് മെ​മ്പ​ര്‍ ടെ​സി പോ​ളി, ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ല്‍, എം.​എം. ജെ​യ്സ​ണ്‍, ടി.​ടി. പൗ​ലോ​സ്, സ​ന്തോ​ഷ് പ​ണി​ക്ക​ര്‍, ജി​ന്‍റോ വ​ര്‍​ഗീ​സ്, വി​ന്‍​സി ജോ​യി, ധ​ന്യ ബി​നു, ല​ത ശി​വ​ന്‍, ലി​സി മാ​ത്യു, ബി​ന്ദു വ​ല്‍​സ​ന്‍, രാ​ജി ബി​നീ​ഷ്, ഐ​സി​ഡി​എ​സ് സൂ​പ്ര​വൈ​സ​ര്‍ പി.​ടി. റീ​ന, എം.​പി. മാ​ര്‍​ട്ടി​ന്‍, വി.​വി. വി​ശ്വ​നാ​ഥ​ന്‍, ടി.​ടി. ആ​ന്‍റു, പോ​ളി പാ​ല​മ​റ്റം, കെ.​പി. ജോ​സ്, വി.​എ​ന്‍. വി​ശ്വം​ഭ​ര​ന്‍, ശാ​ന്ത മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.