ആലുങ്കൽ കടവുപാലം: അപ്രോച്ച് റോഡ് നിർമാണത്തിലെ തടസങ്ങൾ നീക്കും
Saturday, July 13, 2019 1:10 AM IST
നെ​ടു​മ്പാ​ശേ​രി: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ആ​ലു​ങ്ക​ല്‍ ക​ട​വുപാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ എം​എ​ൽ​എ വി​ളി​ച്ച യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം റോ​ഡ് ഇ​തു​വ​രെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് റോ​ഡി​ന്‍റെ പ​ണി​തീ​രാ​ത്ത​ത്.
അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ല്‍ യോ​ഗം ചേ​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​പ്രോ​ച്ച് റോ​ഡി​ന് ഏ​റ്റെ​ടു​ക്കേ​ണ്ട­ സ്ഥ​ലം ത​ണ്ണീ​ര്‍​ത​ടം വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​തി​നാ​ല്‍ ഇ​തി​ന്‍റെ പ​രി​വ​ര്‍​ത്ത​ന​ത്തി​നാ​യി സ​ര്‍​ക്കാ​രി​ല്‍നി​ന്നു അ​നു​മ​തി ല​ഭി​ക്കേ­​തു­​ണ്ട്. ലോ​ക്ക​ല്‍ ലെ​വ​ല്‍ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ ശു​പാ​ര്‍​ശ​യോ​ടു​കു​ടി ഇ​തി​നാ​യു​ള്ള ക​ത്തു​ക​ള്‍ സ​ര്‍​ക്കാ​രി​ലേ​ക്ക​യ​ച്ചി​ട്ടു­​ണ്ട്.
കൃ​ഷി വ​കു​പ്പി​ല്‍നി​ന്നു ഒ​രു മാ​സ​ത്തി​ന​കം ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​അ​നു​മ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സ്ഥ​ല​മേ​റ്റെ​ടു​പ്പു ന​ട​ക്കു​ക​യു​ള്ളു. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് ഹി​യ​റിം​ഗ് പ​റ​മ്പു​ശേ​രി ഭാ​ഗ​ത്തു ന​ട​ത്തും. ത​ണ്ണീ​ര്‍​ത്ത​ട വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യ​താ​യു​ള്ള ഉ​ത്ത​ര​വു ല​ഭി​ച്ച​തി​നു​ശേ​ഷം സ്ഥ​ല ഉ​ട​മ​ക​ള്‍​ക്കു​ള്ള വി​ല ന​ല്കി സ്ഥ​ലം ഏ​റ്റെ​ടു​ക്കും. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നു സ​ജ്ജ​മാ​ക്കു​മെ​ന്നു അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ അ​റി​യി​ച്ചു.
ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി​നേ​ഷ് കു​മാ​ര്‍, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് മി​നി എ​ല്‍​ദോ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. സോ​മ​ശേ​ഖ​ര​ന്‍, മെ​മ്പ​ര്‍​മാ​രാ​യ ലി​സി ജോ​ര്‍​ജ്, ഷാ​ന്‍റി സാ​ജു, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ലേ​ഖാ കാ​ര്‍​ത്തി, സ്പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​ര്‍ എ​ന്‍.​കെ. കൃ​പ, പി​ഡ​ബ്ലു​ഡി പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ പി. ​ഇ​ന്ദു, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍​മാ​രാ​യ പീ​യൂ​സ് വ​ര്‍​ഗീ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, നെ​ടു​മ്പാ​ശേ​രി കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. സി​മി , പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന സ​മി​തി​യി​ലെ ബി​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.