ക്യാ​ന്പു​ക​ൾ നി​ർ​ത്തു​ന്നു; ഇ​നി 69 എ​ണ്ണം മാ​ത്രം
Monday, August 12, 2019 11:54 PM IST
കൊ​ച്ചി: ജി​ല്ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ നി​ർ​ത്തു​ന്നു. വി​ധി​യി​ട​ങ്ങ​ളി​ലാ​യി 98 ക്യാ​ന്പു​ക​ൾ നി​ർ​ത്തി. 69 ക്യാ​ന്പു​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ൽ 3,582 കു​ടും​ബ​ങ്ങ​ളി​ലെ 11,759 ആ​ളു​ക​ൾ ക​ഴി​യു​ന്നു. 4,726 പു​രു​ഷ​ന്മാ​രും 5,170 സ്ത്രീ​ക​ളും 1,863 കു​ട്ടി​ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടും. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക്യാ​ന്പു​ക​ൾ ഇ​ന്നു​ത​ന്നെ അ​വ​സാ​നി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.
പ​റ​വൂ​ർ താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​വി​ടെ 29 ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ആ​ലു​വ താ​ലൂ​ക്കി​ൽ 23 ക്യാ​ന്പു​ക​ളും മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ൽ 22 ക്യാ​ന്പു​ക​ളും കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം താ​ലൂ​ക്കു​ക​ളി​ൽ 10 വീ​തം ക്യാ​ന്പു​ക​ളും നി​ർ​ത്തി. നി​ല​വി​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തും പ​റ​വൂ​ർ താ​ലൂ​ക്കി​ലാ​ണ്. ഇ​വി​ടെ 30 ക്യാ​ന്പു​ക​ളി​ലാ​യി 7,655 പേ​രാ​ണു ക​ഴി​ഞ്ഞു​വ​രു​ന്ന​ത്.
ആ​ലു​വ താ​ലൂ​ക്കി​ൽ 21 ക്യാ​ന്പു​ക​ളി​ലാ​യി 885 കു​ടും​ബ​ങ്ങ​ളി​ലെ 2,934 പേ​രും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ൽ ഏ​ഴ് ക്യാ​ന്പു​ക​ളി​ലാ​യി 529 ആ​ളു​ക​ളും ക​ഴി​യു​ന്നു​ണ്ട്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ൽ നാ​ലും കൊ​ച്ചി താ​ലൂ​ക്കി​ൽ മൂ​ന്നും കു​ന്ന​ത്തു​നാ​ട്, കോ​ത​മം​ഗ​ലം താ​ലൂ​ക്കു​ക​ളി​ൽ ര​ണ്ടു​വീ​തം ക്യാ​ന്പു​ക​ളു​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്.