ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഇ​ന്നു തു​റ​ക്കും
Monday, August 12, 2019 11:54 PM IST
കൊ​ച്ചി: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ളം വൈറ്റില ടോ​ക് എ​ച്ച് സ്കൂളി​നു സ​മീ​പം റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ഈ​സ്റ്റ് ഹാ​ളി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഇ​ന്നു തു​റ​ക്കും. സൈ​ൻ, പെ​പ്പ​ർ ട്ര​സ്റ്റ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ര​ജി​സ്റ്റേ​ർ​ഡ് സോ​ഷ്യ​ൽ ക്ല​ബ്സ് ഓ​ഫ് കേ​ര​ള, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ഈ​സ്റ്റ്, കേ​ര​ള അ​ഡ്വ​ർ​ടൈ​സിം​ഗ് ഇ​ന്‍റ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ, ടോ​ക് എ​ച്ച് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​റ​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പി. ​ശി​വ​ശ​ങ്ക​ർ: 938881888, ല​ക്ഷ്മ​ണ്‍ വ​ർ​മ: 9747522599, ടി. ​വി​ന​യ​കു​മാ​ർ: 9747141699.