മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്
Monday, August 12, 2019 11:54 PM IST
മൂ​വാ​റ്റു​പു​ഴ: മ​ഴ ക​ന​ത്താ​ൽ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ അ​ര​മ​ന​പ്പ​ടി, വാ​ഴ​പ്പി​ള്ളി, കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, വ​ണ്‍​വെ, ചാ​ലി​ക്ക​ട​വ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടാ​ണ് ജ​ന​ങ്ങ​ൾ​ക്കു ദു​രി​ത​മാ​കു​ന്ന​ത്.
വെ​ള്ള​ക്കെ​ട്ടു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ച്ചു പോ​കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. പൊ​തു​വേ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​തം ഇ​ര​ട്ടി​യാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റു​ന്നു‌​ണ്ട്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ല​ട​ക്കം വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്.
റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നേ​ര​ത്തെ മു​ത​ൽ ആ​ക്ഷേ​പ​മു​ള്ള​താ​ണ്. ഓ​ട​ക​ളി​ൽ മ​ണ്ണ് നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്.
ഓ​ട​യി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്ത് വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. മ​ഴ​യ്ക്കു മു​ന്പ് ഓ​ട​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നെ​ങ്കി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.