പെ​രു​മ​ഴ​യ്ക്കു നേ​രി​യ ശ​മ​നം; ക്യാ​ന്പു​ൾ ര​ണ്ടാ​യി ചു​രു​ങ്ങി
Monday, August 12, 2019 11:54 PM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. പെ​രു​മ​ഴ​യു​ടെ ഭീ​ക്ഷ​ണി​യും വെ​ള്ള​പ്പൊ​ക്ക​വും ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്ന കു​ടു​ബ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മ​ണി​ക​ണ്ഠം​ചാ​ൽ സി​എ​സ്ഐ പ​ള്ളി​യി​ലേ​യും വ​ടാ​ട്ടു​പാ​റ അ​ങ്ക​ണ​വാ​ടി​യി​ലേ​യും ക്യാ​ന്പു​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ര​ണ്ടി​ട​ത്തു​മാ​യി 13 കു​ടു​ബ​ങ്ങ​ളു​ണ്ട്. മ​ഴ​ക്കെ​ടു​തി​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ണ്ട് ദി​വ​സം​കൂ​ടി മ​ഴ ശ​ക്ത​മാ​കു​മെ​ന്ന പു​തി​യ പ്ര​വ​ച​നം ദു​രി​ത​ബാ​ധി​ത​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.
ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും ക്യാ​ന്പു​ക​ൾ തു​റ​ക്കു​മെ​ന്നും താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ൾ റൂം 24 ​മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണെ​ന്നും ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.