വെ​ള്ള​പ്പൊ​ക്കം: കോതമംഗലത്ത് എ​ട്ടു കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Monday, August 12, 2019 11:54 PM IST
കോ​ത​മം​ഗ​ലം: വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടു​കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ദി​ലീ​പ്കു​മാ​ർ ഇ​ന്ന​ലെ താ​ലൂ​ക്കി​ലെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​ർ​ക്കാ​ണ് കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ഷ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ലാ​കെ 100 ഹെ​ക്ട​റി​ലേ​റെ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. 100 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കൃ​ഷി​വ​കു​പ്പി​ൽ​നി​ന്നു ചെ​റി​യ അം​ശം തു​ക​മാ​ത്ര​മെ ല​ഭ്യ​മാ​കു. 17 കോ​ടി​യാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള എ​സ്റ്റി​മേ​റ്റ് തു​ക​യെ​ന്നും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി.
കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് വ​കു​പ്പ് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും ധ​ന​സ​ഹാ​യം കൃ​ത്യ​സ​മ​യ​ത്ത് വി​ത​ര​ണം ചെ​യ്യാ​നാ​കും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ പി.​എ​ൽ​ദോ​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി.​പി.​സി​ന്ധു എ​ന്നി​വ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കൊ​പ്പം നാ​ശ​ന​ഷ്ടം നേ​രി​ട്ട കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ കൃ​ഷി ഭ​വ​നു​ക​ളി​ൽ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.